ലോകരാഷ്ട്രങ്ങൾക്കിടയിൽ താനൊരു മാന്യനാണെന്ന പ്രതീതിയുണ്ടാക്കുവാനായി, തെറ്റായ തീരുമാനങ്ങളെടുത്ത് ഭാരതമാതാവിന് ഉണങ്ങാവ്രണങ്ങൾ സമ്മാനിച്ചതും അധികാരത്തിന്റെ ഇളകിയ കസേരക്കാലുകൾ അടിയന്തിരാവസ്ഥയുടെ ആണിയടിച്ചുറപ്പിക്കാമെന്നു കരുതിയതും ജാതിയുടെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരണം നിലനിർത്താമെന്ന് വ്യാമോഹിച്ചതും അല്ല, മികവുറ്റ പ്രധാനമന്ത്രിയുടെ ലക്ഷണങ്ങളെന്ന് ശ്രീ നരേന്ദ്രമോഡി മനസ്സിലാക്കിത്തരുന്നു.
സ്വന്തം ഉത്തരവാദിത്വം നിറവേറ്റുന്നതിലൂടെ സാധാരണക്കാരനായ ഒരു രാഷ്ട്രസേവകൻ ലോകനേതാവായി മാറുന്ന സ്വാഭാവിക പ്രക്രിയയാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
എഴുത്തുകാരെന്നനിലയ്ക്ക് നമുക്കും നമ്മുടെ കടമകൾ നിവേറ്റാം...
- മറ്റുള്ളവരുടെ രചനകൾ വായിക്കാം
- നിത്യവും എഴുതാം
- രചനകൾ പരമാവധി പ്രചരിപ്പിക്കാം
28-09-2014
No comments:
Post a comment