Sunday, 12 April 2020

കാത്തരുളുക നീഎല്ലാ വഴികളുമടയുന്നേരം
വല്ലാതുയിരു പിടയ്ക്കുമ്പോള്‍
മെല്ലെത്തുമ്പിക്കരമൊന്നുയരു-
ന്നെന്നെച്ചേര്‍ത്തു പിടിക്കുന്നു.
അല്ലും വെല്ലും നിറമതിലെല്ലാ-
വിഘ്‌നവുമോടിയൊളിക്കുന്നു.

കടവും കടമയുമഴലും കൈകോര്‍-
ത്തിടവും വലവും കടയുമ്പോള്‍
കരിവരവീരാ ഗംഗണപതയെ-
ന്നൊരു കരള്‍ നൊന്തുവിളിക്കുമ്പോള്‍
കരകയറാനൊരു കൈത്താങ്ങായുട-
നരികെത്തുമ്പിക്കരമെത്തും.

മക്കള്‍ ദൂരെയിരുട്ടില്‍, തെറ്റിന്‍
കൊക്കയില്‍ വീഴാതെപ്പോഴും
കാക്കുക ഗജമുഖ, തുമ്പിക്കരമതി-
ലേല്ക്കുക, നന്മയില്‍ വഴികാട്ടൂ.
തീക്കാറ്റും പേമഴയും തീണ്ടാ-
തീക്കാട്ടില്‍ കാത്തരുളുക നീ.


Read in Amazone Kindle

Sunday, 5 April 2020

ഗജമുഖഹരഹര


ഹരഹര ശിവശിവ ശംഭോ ഗണപതി
ധനപതി നിധിപതി ഗജമുഖഹരഹര.
കരുണാവരമായുമശിവസുതനെന്‍
കരളിലുയിര്‍ക്കുക ഗജമുഖഹരഹര.

ഹരഹര ശിവശിവ ശംഭോ ഗണപതി
തിരുമിഴിചിമ്മിത്തെല്ലു ചിരിക്കൂ.
ഇടവും വലവും തലയൊന്നാട്ടി-
ത്തുമ്പിക്കരമതിലോളമിളക്കി-
ക്കുടവയറില്‍ത്തിരയലയടി മലരിന്‍
തരികളുയിര്‍ക്കും കതിരൊളി വീശി-
ക്കരുണാവരമായുമശിവസുതനെന്‍
കരളിലുയിര്‍ക്കുക ഗജമുഖഹരഹര.

ഹരഹര ശിവശിവ ശംഭോ ഗണപതി-
യര്‍ത്ഥത്തെളിമയിലുണരും താമര-
മലരിതളും നറുചന്ദന തീര്‍ത്ഥം
നിറയും മധുരക്കനികളുമിവനുടെ
നെറുകയിലെന്നും ചൊരിയുക കലിയുഗ
കരിനാളങ്ങളടക്കുക, കരിവര
കരുണാവരമായുമശിവസുതനെന്‍
കരളിലുയിര്‍ക്കുക ഗജമുഖഹരഹര.Read in Amazone Kindle

Sunday, 29 March 2020

ഭക്തിതരംഗിണി


 ഭക്തിതരംഗിണി മാത്രാലോപ-
    ച്ചെറുഭംഗിമ ചേര്‍ന്നൊഴുകുന്നു.
മുക്തി തരും നവ ഗീതികളില്‍ തവ-
    ശക്തിയുമിഴുകിച്ചേരുന്നു.

ഗണഗണ ഗണഗണ ഗണപതിയെന്നൊരു
    ഗമകം കരളിലുമുയരുന്നു.
ഗുണഗണപതിയും ധനഗണപതിയും
    പ്രണവപ്പൊരുളെന്നറിയുന്നു.

ജീവിതമെഴുതുമെഴുത്താണിത്തല-
    യെന്നുടെ തലയിലുമമരുന്നു.
കാവ്യാനന്ദതരംഗാവലികളി-
    ലരുണിമയമലം പുലരുന്നു.

തുമ്പിക്കരമതിലന്‍പിന്‍ കുംഭം
    കുംഭോദര നീയേന്തുന്നു.
തുമ്പപ്പൂമൃദുവരമായറിവി-
    ന്നിതളുകളെങ്ങും ചൊരിയുന്നു.

Read in Amazone Kindle

Sunday, 22 March 2020

നൂറ്റെട്ടു തേങ്ങ


നൂറ്റെട്ടു തേങ്ങ നടയിലുടച്ചു ഞാന്‍
നോറ്റുന്നു നോമ്പു, നീ നോക്കുകെന്നെ.
നൂറ്റെട്ടു നാമങ്ങള്‍ നിത്യം ജപിച്ചുള്ളു-
നീററുന്നു പോറ്റി, നിന്നെഴുത്താണി ഞാന്‍.

അമ്മയ്ക്കു കാവലായ് നില്ക്കും ഗണപതി
അച്ഛനും സംപ്രീതിയേകുന്നു നീ.
വിഘ്‌നങ്ങള്‍ തീര്‍ക്കുന്ന മന്ത്രം ഗണപതി
ക്ഷിപ്രപ്രസാദിയാം ദേവനും നീ.

മൂഷികവാഹന നിന്നെസ്സുരാദികള്‍
മൂവലം വച്ചു നമിച്ചിടുന്നു.
ഏത്തമിട്ടുണ്ണി ഞാന്‍ തൊഴുതെഴുതുമ്പോള്‍
ഏറുന്നു മോദമെന്നുള്ളിലെന്നും.


Read in Amazone Kindle

Monday, 16 March 2020

ചുണ്ടാണ്...

ചുണ്ടാണ്, ലിപ്സ്റ്റിക്കിനുള്ളിൽ ചിരിക്കുന്ന
ചെണ്ടാണ്, പൂ കണ്ടു മൂളിയടുക്കുന്ന
വണ്ടാണ്, തേനുണ്ടു തെന്നിക്കുടുങ്ങുമ്പോൾ
രണ്ടാണ് നാമെന്നതാദ്യം മറക്കും...

Sunday, 15 March 2020

കൊട്ടത്തേങ്ങയുമവലും മലരും


കൊട്ടത്തേങ്ങയുമവലും മലരും
മുട്ടാതുള്ളിലൊരുക്കീടാം.
മുട്ടും തട്ടും മന്ദതയും കടു-
കട്ടിയിരുട്ടും നീക്കീടു...

കറുക പറിച്ചൊരു മാല കൊരുക്കാം
കളഭക്കൂട്ടുമൊരുക്കീടാം.
കുടവയറുണ്ണിക്കപ്പം മോദക-
മടയും കരളില്‍ കരുതീടാം...

കാടുകള്‍ കാട്ടി കാട്ടിലിടഞ്ഞടി-
തെറ്റിപ്പോകാതെന്നാളും
കുട്ടികളെത്തിരുതുമ്പിക്കരമതി-
ലൊട്ടുപിടിച്ചു നടത്തീടൂ...


Read in Amazone Kindle

Sunday, 8 March 2020

സദ്ഗതി


കണ്‍തുറന്നൊന്നു നോക്കവെയുള്ളിലും
കണ്ടു തുമ്പിയുയര്‍ത്തുന്നൊരുണ്ണിയെ.
കുഞ്ഞുകണ്ണകള്‍ ചിമ്മിച്ചിരിക്കുന്നു
കുഞ്ഞിളം കാതിളക്കിച്ചിണുങ്ങുന്നു.

ഉണ്ടശ്ശർക്കര, തേന്‍ കരിമ്പപ്പവും
ഉണ്ടു മോദകം പായസം തേങ്ങയും
തുമ്പ തോല്ക്കും മലര്‍പ്പൊരി കല്ക്കണ്ടം
തുമ്പി തൊട്ടൊക്കെയേല്‍ക്കുകെന്‍ ജന്മവും.

കൂടെയുണ്ടെന്നൊരാത്മവിശ്വാസവും
കൂടെ നീ തന്ന പ്രത്യക്ഷ ബോദ്ധ്യവും
പോരുമിജ്ജീവരഥ്യയിലപ്പുറം
പോരുവാനുണ്ണി, നീ തന്നെ സദ്ഗതി.
Read in Amazone Kindle

Saturday, 7 March 2020

വന്യകാമാന്ധകാരം


വനിതാദിനം ദിവ്യധന്യം നിഗൂഢം
തനിസ്വാർത്ഥ സ്നേഹം ചതിക്കാളകൂട-
ക്കനിക്കൂട്ടുകെട്ടും ചിരിച്ചാന്തുപൊട്ടും
മനിതാഭിമാനം ചെളിക്കുണ്ടിലാഴ്ത്തും
വനിതാവരം വന്യകാമാന്ധകാരം.

സ്പെഷ്യൽ ടീച്ചേർസ് സംസ്ഥാന കലോത്സവം

Sunday, 1 March 2020

ഗണപതിയുണ്ണീ മുന്നില്‍ വരൂ...


ഗണപതിയുണ്ണീ മുന്നില്‍ വരൂ...

ഗജമുഖ ചിരിയുതിരും മിഴി 
    ചിമ്മി വരൂ
മണികള്‍ കിലുക്കും താള-
    ച്ചുവടിലുലഞ്ഞു വരൂ

അമ്മ വിളിക്കുന്നുണ്ണിഗ്ഗണപതി
    കുംഭകുലുക്കി വരൂ
മൂഷികവാഹനമേറിത്തുമ്പിയുയര്‍ത്തി-
    ച്ചെവികളുമാട്ടി വരൂ

കുടവയര്‍ നിറവയര്‍ കവിളില്‍ ചേര്‍ത്തെ-
    ന്നുണ്ണീയുമ്മ തരാം.
മടിയാതൊറ്റക്കൊമ്പാലെന്‍കരള്‍ തൊട്ടൊ-
    ന്നുഴിയുക വിഘ്നഹരേ.

അടരും ശിവമയചന്ദനമഴയില്‍
    കുതിരും മനമാകെ
വിടരും മലര്‍മണസുഖഗംഗാവര-
    മണിയും കതിരായോടിവരൂ...Read in Amazone Kindle

Tuesday, 25 February 2020

മതത്തിൻ്റെ എച്ചിൽ കാമത്തിനായി


ഒരു തുണ്ടു ഭൂമിയല്ലെൻ്റെ രാഷ്ട്രമെന്നറിയാതൊരുവൾ,
മതത്തിൻ്റെ എച്ചിൽ കാമങ്ങൾക്കിടയിൽ 
കവിത തിരയുന്നു,
മതം തിരക്കുന്നു,
തുണിയുരിയുന്നു,
ആസിഡ് വിശുദ്ധ ജലമായ് വീഴ്ത്തുന്നു,

മതം പഠിക്കാത്ത പാവങ്ങളെ
കൊന്നു കൊലവിളിക്കുന്നു.

മുടിചീകി,
കണ്ണെഴുതി, പൗഡറിട്ട്
കവിതയെ നോക്കി പല്ലിളിക്കുന്ന
അവളുടെ ഉള്ളിൽ നിന്ന്
കവിത ഇറങ്ങിയോടുന്നു,
ഇനിയൊരിക്കലും
തിരികെ വരാതെ വരാതെ.

Sunday, 23 February 2020

ഹിമധവളമുടിയിലൊരു ഉണ്ണിയുണ്ട്


ഹിമധവളമുടിയിലൊരു ഉണ്ണിയുണ്ട്
ഉമയുടെ പൊന്മകന്‍ നന്മയുണ്ട്
ശുഭദാംഗമാകും കുറുമ്പുമുണ്ട്
അഭയം തരും മൃദുഹാസമുണ്ട്

ഉണ്ണിക്കൊരു കുഞ്ഞു കുംഭയുണ്ട്
കുംഭ നിറയ്ക്കുവാന്‍ പാടുമുണ്ട്
ഉണ്ണിപ്പശിക്കൊരു ശാന്തിയുണ്ട്
ഉണ്ണിക്കുമച്ഛനായ് ശംഭുവുണ്ട്

ഉണ്ണിക്കൊരു കുഞ്ഞു തുമ്പിയുണ്ട്
തുമ്പിക്കിരുപുറം  കൊമ്പുമുണ്ട്
കൊമ്പൊരു രാമനൊടിച്ചതുണ്ട്
കൊമ്പൊന്നൊടിഞ്ഞതും കൈയ്യിലുണ്ട്

ഉണ്ണിക്കു മൂഷികന്‍ കൂട്ടുമുണ്ട്
തുളളിക്കളിക്കുന്ന താളമുണ്ട്
വിശ്വം വലം വച്ച വിദ്യയുണ്ട്
വിത്തേശ ഗര്‍വം ശമിച്ചതുണ്ട്

ഉണ്ണിക്കെഴുത്തിന്റെ കാതലുണ്ട്
അര്‍ത്ഥം ഗ്രഹിക്കും പടുത്വമുണ്ട്
വിഘ്‌നങ്ങളൊക്കെത്തകര്‍ക്കലുണ്ട്
മക്കള്‍ക്കു നേര്‍വഴി കാട്ടലുണ്ട്.

Read in Amazone Kindle

Friday, 21 February 2020

രാഷ്ട്രതന്ത്രജ്ഞൻ, പ്രധാനമന്ത്രിലോകരാഷ്ട്രങ്ങൾക്കിടയിൽ താനൊരു മാന്യനാണെന്ന പ്രതീതിയുണ്ടാക്കുവാനായി, തെറ്റായ തീരുമാനങ്ങളെടുത്ത് ഭാരതമാതാവിന് ഉണങ്ങാവ്രണങ്ങൾ സമ്മാനിച്ചതും അധികാരത്തിന്റെ ഇളകിയ കസേരക്കാലുകൾ അടിയന്തിരാവസ്ഥയുടെ ആണിയടിച്ചുറപ്പിക്കാമെന്നു കരുതിയതും ജാതിയുടെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരണം നിലനിർത്താമെന്ന് വ്യാമോഹിച്ചതും അല്ല, മികവുറ്റ പ്രധാനമന്ത്രിയുടെ ലക്ഷണങ്ങളെന്ന് ശ്രീ നരേന്ദ്രമോഡി മനസ്സിലാക്കിത്തരുന്നു.

സ്വന്തം ഉത്തരവാദിത്വം നിറവേറ്റുന്നതിലൂടെ സാധാരണക്കാരനായ ഒരു രാഷ്ട്രസേവകൻ ലോകനേതാവായി മാറുന്ന സ്വാഭാവിക പ്രക്രിയയാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

എഴുത്തുകാരെന്നനിലയ്ക്ക് നമുക്കും നമ്മുടെ കടമകൾ നിവേറ്റാം...

  • മറ്റുള്ളവരുടെ രചനകൾ വായിക്കാം
  • നിത്യവും എഴുതാം
  • രചനകൾ പരമാവധി പ്രചരിപ്പിക്കാം
28-09-2014

Thursday, 20 February 2020

വിരല്‍ ചൂണ്ടുന്നത്...


പരിചയപ്പെടുത്തലില്‍ പുളിച്ചു തേട്ടുന്ന പദവികള്‍ക്കപ്പുറം ജീവിതത്തെ നോക്കിക്കാണുകയും അറിയുകയും ചെയ്യുകയെന്ന ഉത്തരവാദിത്വമാണ്, കവികളേയും കലാകാരന്മാരെയും മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാക്കുന്നത്.

അതുകൊണ്ടുമാത്രമാണ് ഗ്രഹങ്ങളോ ഉപഗ്രഹങ്ങളോ ആയി ആരുടേയും കൂടെ കൂടാതെ, അഥവാ ഏതെങ്കിലും രാഷ്ട്രീയ രാജാക്കന്മാരുടെ സ്തുതിപാഠകരായി മാറാതെ കുറെയേറെ കവികളും കലാകാരന്മാരും ഇന്നും അനശ്വരരായി നിലനി
ല്‍ക്കുന്നത്.

അവര്‍ എണ്ണത്തില്‍ കുറവായിരിക്കാം, കലാസാഹിത്യസംഘങ്ങളോ സമിതികളോ അവര്‍ക്കു വേദിയൊരുക്കുന്നുമില്ലായിരിക്കും. പക്ഷേ, കാലവും ജനതയും നോക്കും, സഞ്ചരിക്കും, യുഗസാരഥികളായ അവര്‍ വിരല്‍ ചൂണ്ടുന്നിടത്തേക്ക്.....Raji Chandrasekhar :: ഭാഗ്യം


നിൻ രൂപമെന്തു കണ്ടാലും
ഭാഗ്യമെന്നേ ധരിപ്പു ഞാൻ
അനഘം ദിവ്യമാം സത്യം
ശിവം സൗന്ദര്യമാണു നീ

നിന്നെയെന്നുള്ളിൽ നിത്യം
സദാ ധ്യാനിച്ചു മൗനമായ്
ജ്വലിപ്പിച്ചു ഭദ്രാർത്ഥങ്ങൾ 
വാക്കിൽ സ്നേഹം പകർന്നിടാം

ചിന്താഭാസുരം സൂര്യം
കാലകാന്തക്കരുത്തുകൾ
ബോധ്യമായുള്ളിലും ചുറ്റും
തൂവുന്നൂ ധ്വനിഭംഗി നാംഎന്തായിത് ?

കൂട്ടുകാരന്റെ ഭാര്യയെ മൂപ്പിച്ച് മയക്കിയെടുത്ത് അരുമയെ കൊല്ലാക്കൊല ചെയ്ത് കൊല്ലുവാനേൽപിച്ചവനെക്കുറിച്ച് ആരുമൊന്നും മിണ്ടാത്തതെന്താ.

അവൾക്കു ഭ്രാന്തായിരിക്കാം കാമഭ്രാന്ത്. അത് കുത്തി നിറച്ചവനെന്തു ഭ്രാന്തായിരിക്കും ....Wednesday, 19 February 2020

ചതിക്കെണി


പൂവൊന്നു കാണിച്ചു 
       വീണ്ടും കൊതിപ്പിച്ചു
പൂവാടി വാടി-
       ക്കൊഴിക്കുവോരേ,
പൂവേണ്ട, തേൻ വേണ്ട, 
       വീഴ്ത്തും ചതിക്കെണി-
പ്പൂവാട തേടി 
       ഞാനെത്തുകില്ല....കവിയും കവിതയും സ്‌നേഹവും
കൃഷ്ണാ.... പരമേശ്വരാ.... ഹരീ.....

നന്മതന്നമ്മിഞ്ഞപ്പാലൂട്ടി
ധന്യമാം സന്മനസ്സെന്നില്‍ നിറച്ച്
നാമരഹസ്യങ്ങളോതി,
തിരികൊളുത്തി,
കെടാതെ കാക്കുന്നൊരമ്മയും

ശാന്തമാമീണമുണര്‍ത്തിയ
മാമിയും മുത്തശ്ശിയും

കുലീനമാര്യം കഥകള്‍ അമ്മൂമ്മയും

കര്‍മ്മസൂര്യക്കരുത്താകുമച്ഛനും
തുഞ്ചന്റെ പൈങ്കിളിക്കൊഞ്ചലും
ചിത്രവര്‍ണ്ണങ്ങളും

ജീവിതപ്പച്ചയും പാഠവും ബാച്ചനും
കാഴ്ചയും കൈനേട്ടവും കാന്തപ്രകര്‍ഷവും
ശ്യാമും പ്രവീണും
വിജയവും വിനയവും വിസ്മയക്കാഴ്ചകള്‍
സന്തോഷും ശാന്തിയും വല്ല്യമ്മയും

കവിത കാണിച്ചിളക്കിക്കൊതിപ്പിച്ച
ചേച്ചിമാര്‍ - പൂര്‍ണ്ണയും കണ്ണനും,
ചിറ്റമ്മയും
ഉണ്മയും നര്‍മ്മവും
ചേലുള്ള ചൊല്ലുമായ് ശ്രീകുമാറും

കാവ്യാനുശീലനം ശിക്ഷണം
കൈത്താങ്ങ് നമ്പൂതിരിമാഷും

സിന്ദൂരകാന്തിയായ്
കരുതലായ് കാവലായ്
ചിരിതൂകിനില്ക്കുമെന്‍ പാതിമെയ്യും
നെയ്ത സ്വപ്നങ്ങളും

വിശ്വംഭരിക്കുന്നൊരിന്ദിരാകാന്തനും
കാരുണ്യശോഭയും
ശാലീനമാദരത്തേന്‍നിലാത്തുള്ളിയും

വിശ്വാസദീപ്തികള്‍
കോയയും ദ്വീപും ബഷീറും
ചന്ദനക്കാറ്റായനില്‍കുമാറും

മന്ത്രജ്യോതിഷസിദ്ധി മുത്തച്ഛനും
സ്‌നേഹമിറ്റുന്ന ഭക്തി കൊച്ചച്ഛനും
കാവിലമ്മയും

പ്രാണപഥങ്ങളില്‍
കവിത പോറ്റുന്ന കൂട്ടുകാരും,


രജി ചന്ദ്രശേഖര്‍
.http://www.malayalamasika.in/2015/12/raji-chandrasekhar.html
രജി ചന്ദ്രശേഖർ
9995361657

ഒരു മാപ്പു പറച്ചിലില്‍ തീരുന്നതല്ല പ്രശ്നങ്ങള്‍ !നല്ല പാരമ്പര്യമുള്ള ചില പ്രസാധക സ്ഥാപനങ്ങളുടെ തലപ്പത്ത് പുതിയ തലമുറ വന്നപ്പോൾ പണസമ്പാദനം മാത്രമായി ലക്ഷ്യം. അശ്ലീലപുസ്തക നിലവാരത്തിലുള്ളവ AC Showroom കളിൽ വില്പനക്കെത്താനും തുടങ്ങി. അതും ആവിഷ്ക്കാര സ്വാതന്ത്ര്യവും ഉദാത്തമായ സാഹിത്യ പ്രവർത്തനവുമായി കൊണ്ടാടപ്പെടുന്നുണ്ട്

എന്നാൽ ഭാര്യയും മകളും അമ്മപെങ്ങന്മാരും കുളിച്ചു ശുദ്ധിയോടെ നല്ല വസ്ത്രം ധരിച്ച് ക്ഷേത്രദർശനത്തിനു പോകുന്നതിനെ വികലമായി ചിത്രീകരിച്ച്, പൊതു സമൂഹത്തെ അടച്ചാക്ഷേപിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതും സാഹിത്യ പ്രവർത്തനമല്ല, സാഹിത്യാഭാസമാണ്. 

കഥാപാത്രങ്ങളിലൂടെ സംസാരിക്കുന്നത് എഴുത്തുകാരൻ തന്നെയാണ്, എന്ന വസ്തുതയും നാം മറക്കരുത്.
കൈ വെട്ടിയും തല വെട്ടിയുമല്ല,  കാലാകാലങ്ങളായി സനാതന ധർമ്മം ഇത്തരക്കാരോടു പ്രതികരിച്ചിരുന്നത്. 
ആരുടേയും ആഹ്വാനമില്ലാതെ സംഘടിതശ്രമങ്ങളില്ലാതെ എല്ലാ അനഭിമത പ്രവണതകളേയും കാലത്തിന്റെ ചവററുകുട്ടയിൽ നിക്ഷേപിക്കുന്ന സഹജസ്വഭാവം അതിനുണ്ട്.
ഒരു മാപ്പു പറച്ചിലിൽ തീരുന്നതല്ല പ്രശ്നങ്ങൾ....


-- Raji Chandrasekhar
03 - 08 - 2018


Sunday, 16 February 2020

ദൂരദർശൻ - വർത്തമാനകാലം - ധൈഷണിക തേജസ്സിനു പ്രണാമം


ധൈഷണിക തേജസ്സിനു പ്രണാമം ! ദൂരദർശന്‍റെ വർത്തമാനകാലം ചര്‍ച്ചാ പരിപാടിയില്‍ ശ്രീ കെ കുഞ്ഞിക്കണ്ണന്‍ (മാദ്ധ്യമപ്രവര്‍ത്തകന്‍), ശ്രീ കെ വി രാജശേഖരന്‍ (ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്)
എന്നിവരോടൊപ്പം പങ്കെടുത്ത് മാനനീയ പരമേശ്വര്‍ജിക്ക് പ്രണാമങ്ങളര്‍പ്പിച്ചു സംസാരിക്കാന്‍ ഭാഗ്യമുണ്ടായി. അവതാരക, ശ്രീമതി ലക്ഷ്മി മോഹന്‍. Video കാണുക.


--- Raji Chandrasekhar
11- 02 - 2020
കവിയും കവിതാ വരവും നീ...


അരുമകളരുതിന്നതിരുകള്‍ താണ്ടാ-
തിരുളു മെരുക്കും കരുതല്‍ നീ.
വറുതിയില്‍ വരളാതൊഴുകും കനിവും
അറിവായുണരും കതിരും നീ.
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവിതാ വരവും നീ.

അതിഭയമേറും കരളിലുമഭയ-
ക്കതിരവനായിത്തെളിയും നീ
എവിടെയുമണയും കൈത്താങ്ങിൻ പൊരു-
ളവികലമരുളും പൊരുളും നീ
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവിതാ വരവും നീ.

ഉലകത്തിരകളിതാർക്കുന്നേര-
ത്തുലയും തോണിക്കമരം നീ
മനസ്സിൻ കാമിതമഖിലമുദാരം
നിറവാർന്നേകും നിധിയും നീ
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവി
താവരവും നീ.

 
14-04-2016